അങ്കിൾ ഒന്നുകൂടി താ | Pineapple | Tasty Health Tips | Malayalam | Achu Health Tips
അങ്കിൾ ഒന്നുകൂടി അടിച്ചു താ | Pineapple | Tasty Health Tips | Malayalam | Achu Health Tips
Pineapple (കൈതച്ചക്ക)
പൈനാപ്പിൾ എന്ന കൈതച്ചക്ക നമ്മുടെ നാട്ടിൽ ലഭിക്കുന്ന പഴങ്ങളിൽ വച്ച് പോഷകഗുണങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഒന്നാണ്.
കുട്ടികൾക്കു നൽകാൻ മികച്ച ഒരു പഴമാണിത്.
ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ കൈതച്ചക്കയ്ക്കുണ്ട്.
Vitamin C, A ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്.
ഇതു കൂടാതെ മഗ്നീഷ്യവും ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് ഇവയുമുണ്ട്.
ബ്രോമെലെയ്ൻ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്.
ഇതിന് കാൻസറിനെ പ്രതിരോധിക്കാനും ഇൻഫ്ലമേഷൻ തടയാനുമുള്ള കഴിവുണ്ട്. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം എല്ലുകളെ ശക്തിപ്പെടുത്താനും പൈനാപ്പിളിന് കഴിയും.
ശരീരഭാരം കുറയ്ക്കുന്ന പൈനാപ്പിളിന് പൊണ്ണത്തടി കുറയ്ക്കാനുള്ള കഴിവുണ്ട്. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം, ബിഎംഐ, കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്റെ അളവ് ഇവയെല്ലാം കുറയ്ക്കുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു. കുടവയർ കുറയ്ക്കാനും പൈനാപ്പിൾ മികച്ചതു തന്നെ.
Achu Health Tips
#HealthTips
#Malayalam